മയ്യിൽ :- SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മയ്യിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1995 SSLC ബേച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.സി വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ കെ.വി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് ലിക്ഷിത്ത് ചികിത്സാ സഹായ നിധിയിലേക്കുള്ള തുക കൈമാറി. ലിക്ഷിത്ത് ചികിത്സ സഹായ കമ്മറ്റി കൺവീനർ കൂടിയായ മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.സി വിനോദ് കുമാർ ഏറ്റുവാങ്ങി. കൺവീനർ രസിത സ്വാഗതം പറഞ്ഞു.
.jpg)