വള്ളിയോട്ട് ജയകേരള വായനശാല യുവജനവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു


മയ്യിൽ :- ഗ്രന്ഥശാല കൗൺസിലിൻ്റെ നേതൃത്വത്തിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി വള്ളിയോട്ട് ജയകേരള വായനശാല യുവജന വേദി 'തരംഗ'ത്തിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. 

അനഘ പ്രഭാകരൻ പ്രഭാഷണം നടത്തി. വേദിപ്രവർത്തക ജസ്‌ന പ്രവീഷ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ ശ്രീജ ടീച്ചർ സംസാരിച്ചു. വായനശാല ജോയിന്റ് സെക്രട്ടറി എം.മനോഹരൻ സ്വാഗതവും സൗഭാഗ്യവതി ബാബു നന്ദിയും പറഞ്ഞു.

Previous Post Next Post