വീട്ടിലേക്ക് ഒരു ഓട്ടോയെങ്കിലുമെത്താൻ വഴി വേണം ; പുത്തൻ ചുവടുവെപ്പുമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്


കുറ്റ്യാട്ടൂർ :- വീടുകളിലേക്ക് ഒരു ഓട്ടോയെങ്കിലും എത്താനുള്ള വഴി ലഭിക്കാൻ പുത്തൻ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് നടപ്പാക്കുന്ന 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ കളക്ടർ പി.വിഷ്ണുരാജ് IAS ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്താകെ തന്നെ ശ്രദ്ധേയമായ പദ്ധതിയാണിതെന്ന് കളക്ടർ കൂട്ടിച്ചേർത്തു. ജൂലൈ 10 മുതൽ ആഗസ്ത് 10 വരെ പദ്ധതിയുടെ ഒന്നാംഘട്ട അപേക്ഷ പഞ്ചായത്തിൽ സ്വീകരിക്കും. 

ചടങ്ങിൽ പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് സാജു സേവ്യർ, വൈസ് പ്രസിഡൻ്റ് എം.വി സുശീല, ടി.രാജൻ, എം.വി പങ്കജാക്ഷൻ, കെ.നാണു, കെ.പ്രിയേഷ് കുമാർ, ഇ.പി.ആർ വേശാല, പി.പുരുഷോത്തമൻ മാസ്റ്റർ, പി.കെ വിനോദ്, എ.അബ്ദുൾ ഖാദർ മൗലവി എന്നിവർ സംസാരിച്ചു.  സെക്രട്ടറി പി.എം ബിന്ദു സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള നന്ദിയും പറഞ്ഞു. 










Previous Post Next Post