കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കലിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ജനങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ പോകാതെ തന്നെ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ഇടം ഒരുക്കിയിരിക്കുകയാണ് വാർഡ് മെമ്പർ. ചടങ്ങിൽ വെച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. എം.വി കുഞ്ഞിരാമൻ മാസ്റ്റർ, കെ.വി നാരായണൻ മാസ്റ്റർ, അഷറഫ് ഹാജി, എം.വി പ്രഭാകരൻ, അഷറഫ് ഫൈസി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വികസനസമിതി കൺ വീനർ എൻ.സി ശശീധരൻ സ്വാഗതവും അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
