ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച ; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ പരാതി
പയ്യന്നൂർ :- കണ്ണൂരിൽ ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ചയെന്ന് പരാതി. ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി ലഭിച്ചത്. സൂരജ് -വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.
