ബാലസംഘം കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- ബാലസംഘം കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് സമ്മേളനം പുല്ലൂപ്പി ഹിന്ദു എൽ.പി സ്കൂളിൽ നടന്നു. ബാലസംഘം മുൻ ജില്ലാ കൺവീനർ അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിവേദ്യ.പി പതാക ഉയർത്തി. 

ആൻവി അശോകൻ പ്രവർത്തന റിപ്പോർട്ടും ഏരിയാ കമ്മിറ്റി അംഗം ആഷിഷ് അനിൽ സംഘടനാ റിപ്പോർട്ടും നിരഞ്ജന ബൈജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ ടി. സഹജൻ സ്വാഗതം പറഞ്ഞു.

 ഭാരവാഹികൾ

സെക്രട്ടറി : നിരഞ്ജന ബൈജു

ജോയിന്റ് സെക്രട്ടറി : പി.നിവേദ്യ, ആൻവി അശോകൻ

പ്രസിഡണ്ട് : ധനുഷ്

വൈസ് പ്രസിഡണ്ട് : ഇഷാൻ കെ.സുധീഷ്, അമേഗ്

കൺവീനർ : എം.സന്തോഷ്

ജോയിന്റ് കൺവീനർ : കെ.വിദ്യ, എം.വിജയൻ

Previous Post Next Post