വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം എസ്.ജാനകി അനുസ്മരണം സംഘടിപ്പിച്ചു


ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം പ്രശസ്ത സിനിമാ പിന്നണിഗായിക എസ്.ജാനകി അനുസ്മരണം നടത്തി. കെ.ജനാർദ്ദനൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വയോജനവേദി കൺവീനർ പി.വി പവിത്രൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു.  

ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡണ്ട് പി.വിനോദ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് എസ്.ജാനകി ആലപിച്ച ഗാനങ്ങളുടെ ആലാപനം നടന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.രതീശൻ, എം.കെ ചന്ദ്രൻ, ശ്രീജിന ബാബു, സജിത്ത്.കെ ലൈബ്രേറിയൻ മേഘ.കെ എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് പി.കെ വിശ്വനാഥൻ സ്വാഗതം പറഞ്ഞു.

Previous Post Next Post