അംഗൻവാടി അടിച്ചുതകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു


കോഴിക്കോട് :- നാട്ടിലെ അംഗൻവാടി അടിച്ചുതകർത്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്. കോഴിക്കോട് മഠത്തിൽമുക്ക് എന്ന പ്രദേശത്തുള്ള അംഗൻവാടി തകർത്ത് നാശനഷ്ടങ്ങളുണ്ടാക്കിയ കേസിലാണ് നെല്ലിക്കോട് മഠത്തിൽമുക്ക് സ്വദേശി വെങ്ങളത്ത് വീട്ടിൽ പ്രസൂണി(36) നെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് രാത്രിയാണ് ഇയാൾ അതിക്രമം നടത്തിയത്. 

കോർപ്പറേഷൻ 23-ാം വാർഡിലെ അനശ്വര അംഗൻവാടിയിൽ അതിക്രമിച്ചു കയറിയ ഇയാൾ വാതിലും ജനലുകളും അടിച്ചു തകർക്കുകയും മുറ്റത്ത് മഴ നനയാതിരിക്കാൻ സ്ഥാപിച്ച ഷീറ്റ് നശിപ്പിക്കുകയും ചെയ്തു. രാവിലെയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന് അംഗൻവാടി വർക്കറുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രസൂണിനെ നെല്ലിക്കോട് പരിസരത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. അക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

Previous Post Next Post