നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS മൃഗസംരംക്ഷണ മേഖല ക്യാമ്പയിൻ 'ജീവനം 2.0' സംഘടിപ്പിച്ചു


നാറാത്ത് :- നാറാത്ത്  ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ മൃഗസംരംക്ഷണ മേഖല ക്യാമ്പയിൻ 'ജീവനം 2.0' സംഘടിപ്പിച്ചു.  CDS ചെയർ പേഴ്സൺ കെ.ജിഷയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പാളത്ത് ഉദ്ഘാടനം ചെയ്തു. ഡോ. റിൻസി തെരേസ കർഷകർക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു.

പശുക്കൾക്കുള്ള ചെള്ള് മരുന്നും കോഴികൾക്കുള്ള വിറ്റാമിനും കർഷകർക്ക് വിതരണം ചെയ്തു. കുടുംബശ്രീ കർഷകർ, CDS അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, AH CRP മാരായ ജസീറ കെ.സി, ഫാത്തിമ പി.പി, പ്രസീത പി.പി എന്നിവർ പങ്കെടുത്തു. പരിപാടിയിൽ CDS മെമ്പർ ഉഷ കെ.കെ സ്വാഗതവും ഉപജീവന ഉപസമിതി കൺവീനർ രമ്യ.കെ നന്ദിയും പറഞ്ഞു.




Previous Post Next Post