നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ GRC & FNHW പ്രവർത്തനത്തിന്റെ ഭാഗമായി കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ജിഷ.കെ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിന്റെ ഭാഗമായി 'കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണം ' എന്ന വിഷയത്തിൽ ഡോ. അനുപമ എ.എം ക്ലാസെടുത്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധീഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഉഷ, വാർഡ് മെമ്പർമാരായ പുരുഷോത്തമൻ, അഷ്റഫ്, കുടുംബശ്രീ പ്രവർത്തകർ, CDS അംഗങ്ങൾ, അഗ്രി CRP വത്സല, കമ്മ്യൂണിറ്റി കൗൺസിലർ സുമതി എന്നിവർ പങ്കെടുത്തു. കുടുംബശ്രീ മെമ്പർ സെക്രട്ടറി എൻ.കെ പ്രകാശൻ സ്വാഗതം പറഞ്ഞു.

Previous Post Next Post