KSKTU വേശാല വില്ലേജ് സമ്മേളനം: സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തകർക്കാനുള്ള UDF നയം തിരുത്തണമെന്ന് പ്രമേയം

 


​ചട്ടുകപ്പാറ: LDF സർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തകർക്കാൻ ശ്രമിക്കുന്ന UDF നയം തിരുത്തണമെന്ന് കേരള കർഷക സംഘം (KSKTU) വേശാല വില്ലേജ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

​ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി. അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി. പ്രതീഷ് സ്വാഗതം പറഞ്ഞു. പി. ശ്രീധരൻ രക്തസാക്ഷി പ്രമേയവും, കണ്ടോത്ത് പ്രതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി എ. ഗിരിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

​യോഗത്തിൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.വി. പവിത്രൻ, സി. സുജാത, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര-കേരള സർക്കാർ നയം തിരുത്തുക, കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നിശല്യം പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഭരണാധികാരികൾ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

​പുതിയ ഭാരവാഹികൾ:

​പ്രസിഡണ്ട്: ഇ. ചന്ദ്രൻ

​വൈസ് പ്രസിഡണ്ട്: എൻ.വി. സുഭാഷിണി

​സെക്രട്ടറി: എ. ഗിരിധരൻ

​ജോ. സെക്രട്ടറി: പി. ശ്രീധരൻ










Previous Post Next Post