മാണിയൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡായ തണ്ടപ്പുറത്ത് വാർഡ്തല ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. പരിസ്ഥിതി ശുചീകരണത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ കെ.വി ജൂവൈരിയ, വാർഡ് വികസന സമിതി കൺവീനർ കെ.കെ.എം. ബഷീർ മാസ്റ്റർ, വാർഡ് വികസന സമിതി അംഗങ്ങളായ കെ. രാമചന്ദ്രൻ, അബ്ദുൾ ഖാദർ മൗലവി എന്നിവർ നേതൃത്വം നൽകി.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ശുചീകരണ യജ്ഞത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും സജീവമായി പങ്കെടുത്തു.
