KSSPA കൊ ളച്ചേരി ബ്ലോക്ക് കമ്മിറ്റി തളിപ്പറമ്പ് MLA ടി കെ ഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണവും, പ്രതിഭകൾക്ക് അനുമോദനവും നടത്തി

 


മയ്യിൽ:-കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (KSSPA) കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി മയ്യിൽ ഗാന്ധിഭവനിൽ വെച്ച് തളിപ്പറമ്പ് MLA ടി കെ ഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണവും, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, ഈ വർഷം സംഘടനയിൽ അംഗത്വമെടുത്ത നവാഗതർക്ക് വരവേൽപ്പും, അർദ്ധ വാർഷിക കൗൺസിൽ യോഗവും നടത്തി.

ബ്ലോക്ക് പ്രസിഡൻ്റ് പി ശിവരാമൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്  എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുതിയ ഗവൺമെൻ്റിനെ ജനങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് പരമാവധി സേവന ചെയ്യുവാൻ ശ്രമിക്കുകയാണെന്നും, അതോടൊപ്പം പെൻഷൻകാരുടെ ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ നൽകുന്നതിന് അനുകൂലമായ നിലപാടാണ് സർക്കാരിന് ഉള്ളതെന്നും എം എൽ എ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുപറ്റം ആളുകൾ തച്ചു തകർത്ത ഗാന്ധിഭവനിലെ പ്ലാസ്റ്റിക്ക് കസേരകൾ, പ്രസംഗ പീഠം, മൈക്ക് സെറ്റ് എന്നിവക്ക് പകരം പുതിയവ KSSPA വാങ്ങി നൽകിയത് MLA ,മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി എച്ച് മൊയ്തീൻകുട്ടിക്ക് കൈമാറി .വിവിധ സർവ്വീസുകളിൽ നിന്ന്  വിരമിച്ചു വന്ന നവാഗതരെ സംസ്ഥാന സെക്രട്ടിയേറ്റ് അംഗം കെ സി രാജൻ മാസ്റ്റർ ഷാൾ അണിയിച്ച് വരവേറ്റു.വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ പി ശശിധരൻ മൊമെൻ്റോ നൽകി അനുമോദിച്ചു.

ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് അനുമോദന പ്രസംഗം നടത്തി.സംഘടനയുടെ അർദ്ധ വാർഷിക കൗൺസിൽ യോഗം ജില്ലാ പ്രസിഡൻ്റ് എം പി കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എൻ കെ മുസ്തഫ റിപ്പോർട്ടും , ട്രഷറർ കെ മാധവൻ മാസ്റ്റർ വരവുചെലവ് കണക്കും അവതരിപ്പിച്ചു.

സാംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി പി രാജീവൻ, പി കെ പ്രഭാകരൻ, സംസ്ഥാന അപ്പലേറ്റ് കമ്മറ്റി അംഗം സി വാസുമാസ്റ്റർ, ജില്ലാ വൈസ് പ്രസിഡൻ്റ് സി ശ്രീധരൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം കെ പി ചന്ദ്രൻ മാസ്റ്റർ , ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സി രമണി ടീച്ചർ, വി ബാലൻ, എം ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് വനിതാ ഫോറം പ്രസിഡൻ്റ് സി കെ രുഗ്‌മിണിടീച്ചർ, മണ്ഡലം പ്രസിഡൻ്റമാരായ കെ ബാലകൃഷ്ണൻ മാസ്റ്റർ, സി വിജയൻ മാസ്റ്റർ, എൻ സി ശശിധരൻ മാസ്റ്റർ, ടി പി പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. സെകട്ടറി സ്വാഗതവും, ട്രഷറർ നന്ദിയും പറഞ്ഞു





Previous Post Next Post