കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കാരുണ്യ കരുതൽ പദ്ധതി 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയുടെ ഭാഗമായ രണ്ടാമത്തെ റോഡിൻ്റെ കുറ്റിയടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ നിർവ്വഹിച്ചു. ചട്ടുകപ്പാറ തൊടിയിൽ വീട്ടിൽ വാസു - ദേവി ദമ്പതികൾക്കാണ് വാഴിനൊരുങ്ങുന്നത്.
കുറ്റ്യാട്ടൂർ വടുവൻകുളത്തെ വെള്ളാനത്ത് കോരപ്രത്ത് ബാലകൃഷ്ണൻ വിലക്കെടുത്ത ഭൂമിയാണ് റോഡിനായി വിട്ടു നല്കിയത്. ചടങ്ങിൽ വെച്ച് ബാലകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡൻ്റ് എം.വി സുശീല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള , ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാക്ഷൻ, പഞ്ചായത്തംഗങ്ങളായ എം.ഇന്ദിര , ലതിക.വി, കെ.അച്ചുതൻ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

