MSF സ്കൂൾ മെമ്പർഷിപ്പ് കാമ്പയിൻ: കൊളച്ചേരി പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു

 


​കൊളച്ചേരി:-"പടരട്ടെ ചിന്തകൾ, തുടരട്ടെ പോരാട്ടങ്ങൾ" എന്ന പ്രമേയത്തിൽ എം.എസ്.എഫ്. സ്കൂൾ മെമ്പർഷിപ്പ് കാമ്പയിന്റെ കൊളച്ചേരി പഞ്ചായത്ത്തല ഉദ്ഘാടനം സംഘടിപ്പിച്ചു.

​എം.എസ്.എഫ്. തളിപ്പറമ്പ് നിയോജകമണ്ഡലം ട്രഷറർ ആരിഫ് പാമ്പുരുത്തി, പ്ലസ് വൺ വിദ്യാർഥി തംജീദിന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

​തുടർന്ന് നടന്ന ചടങ്ങിൽ എം.എസ്.എഫ്. പഞ്ചായത്ത് പ്രസിഡന്റ് റാസിം പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ റൈഹാൻ ഒ.സി, നാസിബ്, ഫിറോസ് കായച്ചിറ, എം.എസ്.എഫ്. സ്കൂൾ യൂണിറ്റ് പ്രസിഡന്റ് ഹിലാൽ, ജനറൽ സെക്രട്ടറി സഹദ് ഷാ, മറ്റ് യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Previous Post Next Post