NEET ; കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് അധിക സുരക്ഷ വേണമെന്ന് സുപ്രീംകോടതി


ന്യൂഡൽഹി :- മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാകുമ്പോൾ സുരക്ഷിതമാക്കാൻ അസാധാരണ നടപടികൾ ആവശ്യമാണെന്ന് സുപ്രീംകോടതി. നീറ്റ് അടക്കം മത്സരപ്പരീക്ഷകളുടെ ഘടന പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച നന്ദൻ നിലേകനി സമിതിയുടെ നിർദേശങ്ങൾ എന്തെല്ലാമാണെന്നു പരിശോധിക്കുമെന്നു കോടതി വ്യക്തമാക്കി.

പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത മാകുമ്പോൾ, സൈബർ സുരക്ഷ, ഡേറ്റബേസ് സംരക്ഷണം എന്നിവയുടെ കാര്യത്തിൽ അധിക സുരക്ഷ ആവശ്യമാണെന്നു കോടതി പറഞ്ഞു. ചോദ്യക്കടലാസ് റദ്ദാക്കിയ ഘട്ടത്തിൽ ആർജെഡി എംപി സുധാകർ സിങ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഓഗസ്റ്റ് 3നു വീണ്ടും പരിഗണിക്കും.

Previous Post Next Post