കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് തണ്ടപ്പുറം വാർഡിൽ ശുചീകരണം നടത്തി
Kolachery Varthakal-
മാണിയൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് തണ്ടപ്പുറത്ത് വാർഡ് തല ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.
വാർഡ് മെമ്പർ കെ.വി ജൂവൈരിയ, വാർഡ് വികസന സമിതി കൺവീനർ കെ.കെ.എം ബഷീർ മാസ്റ്റർ, വാർഡ് വികസന സമിതി അംഗങ്ങളായ കെ.രാമചന്ദ്രൻ, അബ്ദുൾ ഖാദർ മൗലവി എന്നിവർ നേതൃത്വം നൽകി.