കൊളച്ചേരി :- പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ കരട് ലിസ്റ്റ് അംഗീകരിക്കുന്നതിനായി കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സ്പെഷ്യൽ ഗ്രാമസഭയിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി റഹ്മത്തിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ നിലവിൽ ലൈഫ് ഭൂരഹിത ലിസ്റ്റിൽ ഉൾപ്പെട്ടവരും, സ്വന്തമായി ആവാസ് ആപ്പ് പ്രകാരം അപേക്ഷ നൽകിയവരുമായ 70 ഗുണഭോക്താക്കളുടെ കരട് ലിസ്റ്റാണ് ഗ്രാമസഭയിൽ അവതരിപ്പിച്ച് അംഗീകാരം നൽകിയത്.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഫസീല, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നസീർ പി.കെ.പി, ഫൗസിയ കെ.സി.പി, ഗ്രാമപഞ്ചായത്ത് അംഗം കെ.പി സജീവ്, ജോയിന്റ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ രഘുവരൻ ടി.വി സംസാരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്ജ് ജനേഷ്.ഇ സ്വാഗതവും വി.ഇ.ഒ ലയ നന്ദിയും പറഞ്ഞു.

