ഹജ്ജ് ; കഴിഞ്ഞവർഷത്തെ കാത്തിരിപ്പുപട്ടികയിലുള്ളവർക്ക് മുൻഗണന


കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നവരിൽ കഴിഞ്ഞവർഷത്തെ കാത്തിരിപ്പുപട്ടികയിലുള്ളവർക്ക് മുൻഗണന ലഭിക്കും. ക്രമനമ്പർ 5608 മുതൽ 8204 വരെയുള്ളവർക്കാണ് മുൻഗണന ലഭിക്കുക. പട്ടികയിൽ ഉൾപ്പെട്ട എണ്ണൂറിലധികം പേർ നിലവിൽ അപേക്ഷ നൽകിയിട്ടുണ്ട്. ജൂലായ് 20 വരെയാണ് ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത്.

12000-ത്തിലേറെ പേർ ഇതിനകം അപേക്ഷിച്ചിട്ടുണ്ട്. 65 വയസ്സിനു മുകളിലുള്ളവർക്കും മെഹ്റമില്ലാത്ത വനിതാ തീർഥാടകർക്കുമാണ് ആദ്യ മുൻഗണന. ഈ വർഷവും കേരളത്തിൽ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളായി നിലനിർത്തിയിട്ടുണ്ട്.

Previous Post Next Post