PSC പരീക്ഷാ ക്രമക്കേട് ; ഉദ്യോഗസ്ഥർ പ്രതികൾ, FIR രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്


തിരുവനന്തപുരം :- പി എസ് സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പി എസ് സിയിലെ ഉദ്യോഗസ്ഥരെ പ്രതികളാക്കിക്കൊണ്ടാണ് എഫ്ഐആർ. ആരുടെയുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ആസൂത്രബോർഡിലെ പരീക്ഷ ക്രമകേടിലാണ് ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ചിന് പി എസ് സി കൈമാറിയിരുന്നു. ചോദ്യ പേപ്പർ, ഉത്തര സൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ, മാർക്ക് ഷീറ്റ് അടക്കമുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം കൈമാറിയത്.


Previous Post Next Post