PSC നിയമനങ്ങളിൽ ക്രമക്കേട് ആരോപിച്ച് യുവമോർച്ച നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ PSC ഓഫീസിലേക്ക് മാർച്ച് നടത്തി


കണ്ണൂർ :- PSC നിയമനങ്ങളിൽ ക്രമക്കേട് ആരോപിച്ചും നിയമന നടപടികൾ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടും യുവമോർച്ച നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി. 

യുവമോർച്ച ജില്ല പ്രസിഡണ്ട് ഹേമന്ത് മാവിലാക്കണ്ടിയുടെ നേതൃത്വത്തിൽ ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കെ.വി അർജുൻ, ടി.വി സ്വരാജ്, എം.ശ്രുതി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Previous Post Next Post