തിരുവനന്തപുരം :- സംസ്ഥാനത്ത് പിഎസ്‌സി നിയമനത്തിനെതിരായ പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. ഐജി അജിതാ ബീഗത്തിന്റ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പിഎസ്‌സിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ അന്വേഷിക്കാതിരിക്കാൻ കഴിയില്ലെന്നും സ്ഥാപനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആസൂത്രണ ബോർഡിലെ നിയമനത്തട്ടിപ്പ് വിവാദം കത്തി നിൽക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് മുൻകൂർ അനുമതി വാങ്ങണമെന്ന ഉപദേശം നൽകിയത് നിയമവകുപ്പ്. വിജിലൻസ് അന്വേഷണത്തിന് തടസ്സവാദം ഉന്നയിച്ചു. എന്നാൽ പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് അന്വേഷണത്തിന് മുൻകൂർ അനുമതി വേണ്ടെന്നായിരുന്നു ഡയറക്ടർ ജനറൽ പ്രോസിക്യൂഷൻ്റെ ഉപദേശം. ഈ സാഹചര്യത്തിലാണ് ക്രമക്കേട് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുന്നത്.
തുടങ്ങിയത് ആസൂത്രണ ബോർഡ് നിയമന തട്ടിപ്പ് പരാതിയിലാണെങ്കിലും കെഎഎസ് ഉൾപ്പെടെ വിവിധ ഒഴിവുകളിലെ നിയമനത്തെക്കുറിച്ചുള്ള ആരോപണങ്ങളിലേയ്ക്ക് അന്വേഷണം പോകും. പിഎസ് സി അംഗങ്ങൾ തിരിഞ്ഞതോടെ ആസൂത്രണ ബോർഡ് നിയമന നടത്തിപ്പ് അന്വേഷണം മുൻ തീരുമാനം തെറ്റിച്ച് പരീക്ഷ കൺട്രോളറെ ഏൽപിച്ചത് ചെയർമാൻ തിരുത്തി. 4 ആഭ്യന്തര വിജിലൻസ് എസ്പിയെ ചുമതലപ്പെടുത്തി. ഈ അന്വേഷണ റിപ്പോർട്ടിന് കാത്തിരിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. സിവിൽ പൊലീസ് ഓഫീസർ പരീക്ഷാ തട്ടിപ്പ് നേരത്തെ ക്രൈബ്രാഞ്ച് അന്വേഷിച്ചിരുന്നത്. അഞ്ച് എസ്എഫ്ഐ നേതാക്കളെ അടക്കം പ്രതികളാക്കി.
