SSF ജില്ലാ സാഹിത്യോത്സവിന് കൊളച്ചേരിയിൽ പ്രൗഢോജ്ജ്വലമായ തുടക്കം


കമ്പിൽ :- 33-ാമത്  SSF കണ്ണൂർ ജില്ലാ സാഹിത്യോത്സവിന് പ്രൗഡോജ്ജ്വല തുടക്കം. കൊളച്ചേരിമുക്ക് സ്റ്റേഡിയത്തിൽ സ്വാഗത സംഘം ചെയർമാൻ ബഷീർ അർഷദി പതാക ഉയർത്തിയതോടെയാണ് സാഹിത്യോത്സവിന് ഔദ്യോഗിക തുടക്കമായത്. വൈകുന്നേരം നടന്ന സിയാറത്ത് യാത്രക്ക് എം മുഹമ്മദ്‌ സഅദി പാലത്തുങ്കര നേതൃത്വം നൽകി. ഹസ്സൻ സഖാഫി മയ്യിൽ, മുഹമ്മദ്‌ റഊഫ് അമാനി നെല്ലിക്കപ്പാലം, മിദ്‌ലാജ് സഖാഫി ചോല, മുസ്തഫ സഖാഫി ചേലേരി, അബ്ദുൽ കലാം മൗലവി പാമ്പുരുത്തി തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് നടന്ന സാംസ്‌കാരിക സംഗമം പ്രദേശത്തിന്റെ മത സാംസ്‌കാരിക രാഷ്ട്രീയ സൗഹൃദം വിളിച്ചോതുന്നതായി. സംഗമം എം മുഹമ്മദ്‌ സഅദി പാലത്തുങ്കര ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉവൈസ് തങ്ങൾ, സാലിം പാമ്പുരുത്തി (ജനറൽ സെക്രട്ടറി, എസ്എസ്എഫ് കണ്ണൂർ), റിനിൽ (പ്രസിഡന്റ, ഡി വൈ എഫ് ഐ, മയ്യിൽ ബ്ലോക്ക്), പിപി ഖാലിദ് ഹാജി (മഹല്ല് പ്രസിഡന്റ്), കെപി അബ്ദുൽ മനാഫ് (കെ കെ സി സി), അഷ്‌റഫ് കെഎംപി (അൽ ഫലാഹ്), അഷ്‌റഫ് കെപി (അൽ ഇർഫാൻ), മുഹമ്മദ് കുഞ്ഞി (ജെ പി സ്മാരക വായനശാല), ഗോപിനാഥൻ (സെക്രട്ടറി, ഓട്ടോ തൊഴിലാളി യൂണിയൻ) തുടങ്ങിയവർ സംസാരിച്ചു.

സാഹിത്യോത്സവുമായി ബന്ധപ്പെട്ട് ഐ പി ബി ഒരുക്കിയ പുസ്തക ലോകം പവലിയൻ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രശസ്തരായ വിവിധ പ്രസാധകരുടെ ആനുകാലിക പുസ്തകങ്ങൾ കലാസ്വാദകർക്ക് പുസ്തക ലോകം പവലിയനിൽ ലഭ്യമായിരിക്കും.

ഇന്ന് വ്യാഴാഴ്ച വൈകുന്നേരം 'ദി ലിവിംഗ് ആർക്കൈവ്' സെഷൻ ഫൈസൽ എളേറ്റിൽ, അബ്ദു റഹ്മാൻ ഹികമി എന്നിവർ നേതൃത്വം നൽകും. തുടർന്ന് സയ്യിദ് ഉവൈസ് തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ആത്മീയ സംഗമത്തിൽ സി കെ റാഷിദ്‌ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. ബഷീർ അർഷദി വേശാല, ഷംസുദ്ധീൻ ബാ അലവി മുത്തുക്കോയ തങ്ങൾ, പി കെ കെ തങ്ങൾ, മുഹമ്മദ്‌ മുസ്‌ലിയാർ കാലടി,മുഹ്‌യിദ്ധീൻ ഫൈസി കയരളം തുടങ്ങിയവർ പങ്കെടുക്കും. 

നാളെ രാവിലെ 7 മണി മുതൽ സാഹിത്യോത്സവ് മത്സര പരിപാടികൾക്ക് തുടക്കമാവും. ജില്ലയിലെ വിവിധ ഡിവിഷനുകളിലെ രണ്ടായിരത്തോളം പ്രതിഭകൾ പതിമൂന്ന് വേദികളിലായി നൂറ്റി എഴുപതോളം മത്സരങ്ങളിൽ മാറ്റുരക്കും. നാളെ വൈകിട്ട് നാലിന് ഇന്ത്യയിലെ പ്രശസ്ത സ്വതന്ത്ര നിരൂപണ മാധ്യമ സ്ഥാപനമായ 'ദി വയറി'ന്റെ സ്ഥാപകനും പ്രശസ്ത ജേർണലിസ്റ്റും സോഷ്യൽ ആക്ടിവിസ്റ്റുമായ എം കെ വേണു മുപ്പത്തി മൂന്നാമത് എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.



Previous Post Next Post