ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ബെംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ ; കേരളത്തിൽ 10 സ്റ്റോപ്പുകൾ


തിരുവനന്തപുരം :- ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസമായി മംഗളൂരു ജങ്ഷൻ-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ(06072) ശനിയാഴ്ച സർവീസ് നടത്തും. മംഗളൂരു ജങ്ഷനിൽ നിന്ന് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11.15ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് എസ്എംവിടി ബെംഗളൂരുവിലെത്തും.

കാസർകോട്(എത്തുന്ന സമയം- 11.54) കാഞ്ഞങ്ങാട്(12.14) നീലേശ്വരം(12.24) പയ്യന്നൂർ(12.45) കണ്ണൂർ(ഉച്ചയ്ക്ക് 01.27) തലശ്ശേരി(01.50) വടകര(02.14) കോഴിക്കോട്(03.34) ഷൊർണൂർ(04.30) പാലക്കാട് ജങ്ഷൻ(05.30) എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുകളുണ്ട്. ഒരു എസി ടൂ ടയർ, മൂന്ന് എസി ത്രീടയർ, 10 സ്ലീപ്പർക്ലാസ്, നാല് സെക്കൻഡ് ക്ലാസ് ജനറൽ, രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചുകളുമായാണ് ട്രെയിൻ സർവീസ് നടത്തുക.

ഓഗസ്റ്റ് 29 ശനിയാഴ്‌ച തിരുവനന്തപുരം നോർത്ത്- സാന്ത്രാഗാചി ജങ്ഷൻ സ്പെഷ്യൽ ട്രെയിനും(06058) സർവീസ് നടത്തും. ശനിയാഴ്‌ച ഉച്ചയ്ക്ക് 02.40-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്‌ ഉച്ചയ്ക്ക് 02.15-ന് സാന്ത്രാഗാചിയിലെത്തും. കൊല്ലം ജങ്ഷൻ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.

Previous Post Next Post