കൊളച്ചേരി :-കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ 'രാമായണാമൃതം' ആഗസ്ത് 16 ഞായറാഴ്ച (1201 കർക്കടകം 31) രാവിലെ 10 മണിക്ക് നടക്കും. കല്യാശ്ശേരി ദൈവജ്ഞതിലകം വി.വി മുരളീധരവാര്യർ ഉദ്ഘാടനവും അനുഗ്രഹഭാഷണവും നിർവ്വഹിക്കും.
ക്ഷേത്ര സമിതി പ്രസിഡന്റ് സി.ഒ.കെ സജീവൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ക്ഷേത്ര സമുദായി സി.ഒ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ക്ഷേത്ര മാതൃസമിതി പ്രസിഡന്റ് സി.ഒ ശ്യാമള ടീച്ചർ എന്നിവർ പങ്കെടുക്കും. രാമായണ മാസത്തിൽ ക്ഷേത്രത്തിൽ ഭക്തിനിർഭരമായി രാമായണ പാരായണം നിർവ്വഹിച്ച എം.ലക്ഷ്മിയെ ചടങ്ങിൽ വച്ച് ആദരിക്കും.
രാവിലെ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക : 9496301596, 9946554161.
