മയ്യിൽ :- DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഗാല സീസൺ 2' ന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. മയ്യിൽ കെ.കെ സ്മാരക ഹാളിൽ DYFI ജില്ലാ ട്രഷറർ മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ജിതിൻ കെ.സി അധ്യക്ഷനായി.
മുൻ ബ്ലോക്ക് സെക്രട്ടറി എൻ.അനിൽ കുമാർ, ബ്ലോക്ക് ട്രഷറർ ജംഷീർ ടി.സി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം സ്വാഗതവും ജോയിന്റ് സെക്രട്ടറി സി.സംനേഷ് നന്ദിയും പറഞ്ഞു.
ബിജു കണ്ടക്കൈ, കെ.സി ഹരികൃഷ്ണൻ മാസ്റ്റർ എന്നിവർ രക്ഷാധികാരകളായി 1001 അംഗ സംഘാടകസമിതി രൂപീകരിച്ചു.
ഭാരവാഹികൾ
ചെയർമാൻ : എൻ.അനിൽകുമാർ
വൈസ് ചെയർമാൻമാർ : കെ.ചന്ദ്രൻ, എ.ബാലകൃഷ്ണൻ, കെ.വി പവിത്രൻ, കെ.പി രാധ
കൺവീനർ : രനിൽ നമ്പ്രം
ജോയിന്റ് കൺവീനർമാർ : ജിതിൻ കെ.സി, ജംഷീർ ടി.സി





