സംഘമിത്ര കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫോക്‌ലോർ ദിനാഘോഷവും നാടൻ കലാകാരന്മാരെ ആദരിക്കലും ആഗസ്ത് 23 ന്


കമ്പിൽ :- ലോക ഫോക്‌ലോർ ദിനാചരണത്തിന്റെ ഭാഗമായി സംഘമിത്ര കലാസാംസ്‌കാരിക കേന്ദ്രം കമ്പിലിന്റെ ആഭിമുഖ്യത്തിൽ ഫോക്‌ലോർ ദിനാഘോഷവും നാടൻ കലാകാരന്മാരെ ആദരിക്കൽ ചടങ്ങും ആഗസ്ത് 23 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ നടക്കും. ​ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബ്‌ന.ടി ഉദ്ഘാടനം ചെയ്യും. എ.കൃഷ്ണൻ അധ്യക്ഷത വഹിക്കും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ബിന്ദു മുഖ്യാതിഥിയാകും. 

കേരള ഫോക്‌ലോർ അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.വി ലവ്‌ലിൻ ഫോക്‌ലോർ ദിന പ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നാടൻ കലാകാരന്മാരായ നസീമ ടീച്ചർ എ.പി (മാപ്പിളകല), അശ്വന്ത് കെ.പി (തെയ്യംകല), സുജിൽ.പി അത്താഴക്കുന്ന് (തെയ്യംകല, വാദ്യം), ശശിധരൻ ടി.വി (ചീനികുഴൽ), ഷാജി കരിയിൽ (പാചകകല) എന്നിവരെ ആദരിക്കും. ശ്രീധരൻ സംഘമിത്ര കലാകാരന്മാരെ പരിചയപ്പെടുത്തും.


Previous Post Next Post