സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ വർദ്ധനവ് ; പവന് 760 രൂപ കൂടി


തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 95 രൂപ വർധിച്ചതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് കേരളത്തിൽ 14,195 രൂപയിലും ഒരു പവന് 1,13,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 2320 രൂപയോളമാണ് കേരളത്തിൽ വർധിച്ചിരുന്നത്. അതിന് ശേഷം ഉച്ചക്ക് വീണ്ടും വിലയിടിഞ്ഞ് 1,12,800 രൂപയിലെത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വിലക്കയറ്റമുണ്ടായതാണ് സംസ്ഥാനത്തിലെ സ്വർണ നിരക്കിലും പ്രതിഫലിക്കുന്നത്. അതേ സമയം സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.

Previous Post Next Post