കുറ്റ്യാട്ടൂർ കരിമ്പുങ്കരയിൽ മാലിന്യം തള്ളിയ സംഭവം: ഫാമിലി സെന്ററിനെതിരെ നടപടി സ്വീകരിച്ചു

 


​കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡായ കരിമ്പുങ്കര പ്രദേശത്ത് അനധികൃതമായി മാലിന്യം തള്ളിയ സംഭവത്തിൽ കർശന നടപടിയുമായി ജനപ്രതിനിധികളും നാട്ടുകാരും. കണ്ണൂരിലെ ഫാമിലി സെന്ററിന്റെ മാലിന്യമാണ് ഇവിടെ തള്ളിയത്.

​വിവരമറിഞ്ഞെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ, വൈസ് പ്രസിഡന്റ് എം.വി. സുശീല, പഞ്ചായത്തംഗങ്ങളായ കെ. അച്ചുതൻ, കെ.പി. നാരായണൻ, 16-ാം വാർഡ് കൺവീനർ കെ.വി. പ്രതീഷ്, പി.പി. സജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാർ ചേർന്ന് മാലിന്യം തള്ളിയ വാഹനം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു.

​തുടർന്ന് അധികൃതർ സ്ഥലത്തെത്തിച്ച് തള്ളിയ മാലിന്യം ഇവർ തന്നെ തിരിച്ചെടുപ്പിച്ചു. കൂടാതെ സ്ഥാപനത്തിന് മേൽ പിഴയും ചുമത്തി. പഞ്ചായത്തിൽ അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Previous Post Next Post