കുറ്റാട്ടർ:- കണ്ണൂർ ജില്ലയിലെ ടൗണുകളുടെ ശുചിത്വം, ശാസ്ത്രീയ മാലിന്യ സംസ്കരണം, ഹരിതവൽക്കരണം, പൊതുസൗകര്യങ്ങൾ, സൗന്ദര്യവൽക്കരണം, ജനപങ്കാളിത്തം, സുസ്ഥിര പരിപാലനം എന്നിവ മാതൃകാപരമായ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത 'പ്രോജക്ട് ബീക്കൺ ടൗൺ' (Project Beacon Town) പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ പ്രഥമ ഘട്ടം ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 2 വരെയാണ് നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വെച്ച് പദ്ധതിയുടെ ഔദ്യോഗിക ലോഗോ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ, വൈസ് പ്രസിഡന്റ് എം.വി. സുശീല എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ജില്ലയിലെ ടൗണുകളെ നവീകരിച്ച് ശുചിത്വമുള്ളതും സുസ്ഥിരവുമായ മാതൃകാ നഗരങ്ങളാക്കി മാറ്റുക എന്നതാണ് ഈ ബൃഹദ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
