കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൺപതാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 


കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിൻറെ എൺപതാമത് സ്വാതന്ത്ര്യദിനം ആഘോഷപൂർവ്വം കൊണ്ടാടി. കമ്പിൽ എം.എൻ. ചേലേരി സ്മാരക മന്ദിരത്തിന് മുമ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഘവൻ കരിങ്കൽക്കുഴി ദേശീയ പതാക ഉയർത്തി.

​തുടർന്ന് നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എം. ശിവദാസൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. കലാ-അധ്യാപന രംഗത്തെ മികച്ച സേവനത്തിന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം ലഭിച്ച അധ്യാപകൻ രാജേഷ് മുല്ലക്കൊടിയെ ചടങ്ങിൽ വെച്ച് ഷാളും മെമെന്റോയും നൽകി ആദരിച്ചു.

​പരിപാടികൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വത്സൻ, കോൺഗ്രസ് നേതാക്കളായ എ.പി. രാജീവൻ, സി. ശ്രീധരൻ മാസ്റ്റർ, പി.കെ. പ്രഭാകരൻ മാസ്റ്റർ, ടി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

​16 വർഷത്തിലധികമായി കമ്പിൽ ടി.സി. ഗേറ്റിനു സമീപം ആഗസ്റ്റ് 15-ന് സ്വന്തം നിലയിൽ ദേശീയ പതാക ഉയർത്തുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്ന അബൂബക്കറിനെ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാൾ അണിയിച്ച് ആദരിച്ചു.

​മണ്ഡലം പ്രസിഡന്റ് ടി.പി. സുമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് എ. ഭാസ്കരൻ സ്വാഗതവും സുനിത അബൂബക്കർ നന്ദിയും പ്രകാശിപ്പിച്ചു.

Previous Post Next Post