ചപ്പാത്തി നിർമാണ യന്ത്രത്തിൽ കൈ കുടുങ്ങി സംരംഭകയ്ക്ക് ദാരുണാന്ത്യം


കൊച്ചി :- ചപ്പാത്തി നിർമാണ യന്ത്രത്തിൽ കൈ കുടുങ്ങി സംരംഭകയ്ക്ക് ദാരുണാന്ത്യം. മുവാറ്റുപുഴ വാഴക്കുളം സ്റ്റാർ ചപ്പാത്തി കട ഉടമ റെജിമോൾ ജസ്റ്റിൻ ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. ശബ്‌ദം കേട്ട് മകൻ ഓടിയെത്തിയപ്പോഴാണ് കൈ കുടുങ്ങിയ നിലയിൽ റെജിമോളെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിന്റെ മരണത്തിന് പിന്നാലെയാണ് റെജിമോൾ ചപ്പാത്തി കട തുടങ്ങിയത്.

Previous Post Next Post