ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ.എ രതീഷ്


തിരുവനന്തപുരം :- ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ.എ രതീഷ്. റൂട്രോണിക്സ‌് എംഡി സ്ഥാനവും നഷ്‌ടമാകും. കശുവണ്ടി കോർപറേഷൻ അഴിമതി കേസിൽ പ്രതിയാണ് കെ.എ രതീഷ്. മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. രതീഷ് തുടരുന്നത് ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. കേരള കശുവണ്ടി വികസന കോർപറേഷന്റെ മുൻ മാനേജിംഗ് ഡയറക്‌ടറുമായിരുന്നു കെ എ രതീഷ്. ഇപ്പോഴും മൂന്ന് സ്ഥാനങ്ങളുടെ തലപ്പത്ത് തുടരുന്നത് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

Previous Post Next Post