കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാഗണപതിഹോമവും നിറമാലയും ആഗസ്റ്റ് 15 ശനിയാഴ്ച കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
രാവിലെ 7 മണി മുതൽ മഹാഗണപതിഹോമം, 12 മണിക്ക് ഉച്ചപൂജ, തുടർന്ന് അന്നപ്രസാദവിതരണം, വൈകുന്നേരം ദീപാരാധന, വിശേഷാൽ നിറമാല എന്നിവ ഉണ്ടായിരിക്കും. മഹാഗണപതി ഹോമം വഴിപാട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രത്തിലെത്തി ബുക്ക് ചെയ്യേണ്ടതാണ്.
