മഴ കനക്കുന്നു ; പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങളുമായി നാറാത്ത് ഗ്രാമപഞ്ചായത്ത്


നാറാത്ത് :- മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി നാറാത്ത് ഗ്രാമപഞ്ചായത്ത്. ശക്തമായ മഴയെത്തുടർന്ന് പുഴകളിലും തോടുകളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ എല്ലാവരും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

പ്രധാന നിർദേശങ്ങൾ

പുഴയരികിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം.

​രാത്രി സമയങ്ങളിൽ കൂടുതൽ കരുതലോടെ ഇരിക്കുക.

​വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കുക.

​അത്യാപത്തുകളിൽ തക്കതായ ജാഗ്രതയും മുൻകരുതലുകളും സ്വീകരിക്കുക.

​വാർത്തകളും ജാഗ്രതാ മുന്നറിയിപ്പുകളും കൃത്യമായി ശ്രദ്ധിക്കുക.

​അടിയന്തര ആവശ്യങ്ങൾക്ക് ഫോൺ അടുത്ത്  സൂക്ഷിക്കുക.

​കുട്ടികളെയും മുതിർന്നവരെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാൻ ശ്രദ്ധിക്കുക.

​ടോർച്ച്, ബാറ്ററി, പ്രഥമ ശുശ്രൂഷാ കിറ്റ് (First Aid Kit) എന്നിവ സജ്ജമാക്കി വെക്കുക.


Previous Post Next Post