തൃഷയ്ക്കെതിരെ അധിക്ഷേപ പരാമർശം ; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ


ചെ​ന്നൈ: ത​മി​ഴ് ച​ല​ച്ചി​ത്ര​താ​രം തൃ​ഷ​യ്‌​ക്കെ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ സംഭവത്തി​ൽ ത​മി​ഴ്‌​നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ ഉപമുഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ പോ​ലീ​സ് കസ്റ്റഡി​യി​ലെ​ടു​ത്തു. ന​ട​ൻ വി​ജ​യ്‌​യു​ടെ പാർട്ടി തമിഴക വെ​ട്രിക​ഴ​കം ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് നൽകിയ പ​രാ​തി​ക്കും സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉയർന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ​യാ​ണ് ന​ട​പടി. 

അ​റ​സ്റ്റ് ഭ​യ​ന്ന് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ നേ​ര​ത്തെ ത​ന്നെ മു​ൻകൂ​ർ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഉ​ദ​യ​നി​ധി​യെ കസ്റ്റഡിയിലെടുത്തതിൽ പ്ര​തി​ഷേ​ധി​ച്ച് ഡി​എം​കെ പ്രവ​ർ​ത്ത​ക​ർ പ്രതി​ഷേ​ധം ഉ​യ​ർ​ത്തു​ക​യാ​ണ്. കാവേരി വി​ഷ​യ​ത്തി​ലെ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് ഉദയ​നി​ധി തൃഷ​യ്‌​ക്കെ​തി​രെ ദ്വ​യാ​ർ​ത്ഥ പ്ര​യോ​ഗ​വും സ്ത്രീവിരു​ദ്ധ പ​രാ​മ​ർ​ശ​വും നട​ത്തി​യ​ത്.


Previous Post Next Post