മയ്യിൽ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സമിതിയുടെയും RRT യുടെയും യോഗം ചേർന്നു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സമിതിയുടെയും RRT (Rapid Response Team) യുടെയും ഗോഗം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. റിട്ട. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ എം.വി അബ്ദുള്ള ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ക്ലാസ്സ്‌ എടുത്തു. 

മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ വി ശ്രീജിനി ആശംസയർപ്പിച്ച് സംസാരിച്ചു. മയ്യിൽ CHC യിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സക്കീർ ഹുസൈൻ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എ.ദിവാകരൻ സ്വാഗതവും പഞ്ചായത്ത് ഹെഡ് ക്ലാർക്ക് നന്ദിയും പറഞ്ഞു. പഞ്ചായത്ത് ദുരന്ത നിവാരണ സമിതി അംഗങ്ങൾ, RRT അംഗങ്ങൾ. വാർഡ് വികസന സമിതി കൺവീനർമാർ, ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Previous Post Next Post