മമ്പറം :- മമ്പറം കേളാലൂർ മഹാവിഷ്‌ണു ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു. ചിറക്കൽ സ്വദേശി കാർത്തിക്ക് രോഹിലാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7:15 ഓടെയായിരുന്നു സംഭവം. മമ്പറം കേളാലൂർ മഹാവിഷ്ണു ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു കാർത്തിക് രോഹിൻ.
കുളത്തിൽ കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന മറ്റുള്ളവരാണ് ഇയാൾ മുങ്ങിതാഴുന്നത് കണ്ടത്. തുടർന്ന് കൂത്തുപറമ്പ് ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ പി.ഷനിത്തിന്റെ നേതൃത്വത്തിൽ സ്കൂബ ടീം ഉൾപ്പെടെ എത്തി കാർത്തിക്കിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈയിൽ എഞ്ചിനീയറാണ് കാർത്തിക്. മമ്പറം കേളാലൂരിലെ ഭാര്യ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു കാർത്തിക്ക് .
