തൃശ്ശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം ; രണ്ടുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്


തൃശ്ശൂർ :- തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. 

വിദ്യാർത്ഥിനിയായ റിയാ ഫാത്തിമ ആണ് മരിച്ചവരിൽ ഒരാൾ. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. കുറ്റിപ്പുറം തൃശൂർ റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കാറ്, ഓട്ടോ, ബൈക്ക് ഉൾപ്പടെ അഞ്ചോളം വാഹനങ്ങളിലിടിക്കുകയായിരുന്നു.

Previous Post Next Post