പെൻഷനെവിടെ സർക്കാരെ" എന്ന മുദ്രാവാക്യമുയർത്തി കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

 ​


മയ്യിൽ:-കഴിഞ്ഞ മൂന്ന് മാസമായി പെൻഷൻ ലഭിക്കാത്തത്തിൽ പ്രതിഷേധിച്ചു കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പ്രകടനം നടത്തി. നിരവധി പ്രവാസി പെൻഷൻ വാങ്ങുന്നവരും പ്രവാസി സംഘം പ്രവർത്തകരും പങ്കെടുത്തു. തുടർന്ന് നടന്ന പൊതുയോഗം പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ കെ വി ശിവൻ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്‌ വി കെ രാജീവൻ അധ്യക്ഷനായിരുന്നു.ജില്ലാ കമ്മറ്റി അംഗം പി.മനോജ് സംസാരിച്ചു. ജോയിന്റ് സെക്രട്ടറി കെ.പ്രജിത്ത് സ്വാഗതവും ട്രഷറർ കെ സി വിജയൻ നന്ദിയും പറഞ്ഞു




Previous Post Next Post