പള്ളിപ്പറമ്പ്: 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ പള്ളിപ്പറമ്പ് യൂണിറ്റ് മുസ്ലിം ജമാഅത്ത്, SYS, SSF, കൗഖബുൽ ഹുദാ സുന്നി മദ്രസ, സഹ്റ പ്രീസ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന 'ഹുബ്ബുൽ ഹബീബ്' മീലാദ് കാമ്പയിന്റെ ഭാഗമായി വർണ്ണാഭമായ സ്നേഹറാലി സംഘടിപ്പിച്ചു.
പഴയപള്ളി സിയാറത്തോടെ തുടക്കമിട്ട റാലി, മർക്കസുൽ ഇർശാദ് പരിസരത്തുനിന്ന് ആരംഭിച്ച് പള്ളിപ്പറമ്പ്, പുഞ്ചിരി റോഡ്, എ.പി. സ്റ്റോർ, കോടിപ്പൊയിൽ, സദ്ദാം മുക്ക് എന്നിവിടങ്ങളിലൂടെ കോടിപ്പൊയിൽ രിഫായി പള്ളി പരിസരത്ത് സമാപിച്ചു.
വിവിധ കാറ്റഗറികളിലെ വിദ്യാർത്ഥികൾ അണിനിരന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, ഫ്ലവർ ഷോ, സ്കേറ്റിംഗ്, സ്കൗട്ട് തുടങ്ങിയവയും പാലത്തുങ്കര ദഫ് സംഘം അവതരിപ്പിച്ച ദഫ് മുട്ടും റാലിക്ക് മാറ്റുകൂട്ടി.റാലിക്ക് മുസ്ലിം ജമാഅത്ത്, SYS, SSF, ICF ഭാരവാഹികളായ പി.ടി. അഷ്റഫ് സഖാഫി,ബഷീർ സഖാഫി, ഫഹദ് സഖാഫി, ഫൈസൽ ഒ.കെ, ഫഹദ് പി.പി, സൽമാൻ ടി.പി, ഒ.കെ. ഹാഷിം,
വി സി ശാഹുൽ ഹമീദ്,മൂസ ദാലിൽ,സി എം അബ്ദുള്ള ഹാജി,ലത്തീഫ് പറമ്പിൽ,തയ്യിബ് പി., ഹനീഫ ഹാജി, ജുനൈദ് ഹാജി ,അയൂബ് ഹാജി,തുടങ്ങിയവർ നേതൃത്വം നൽകി.റബീഉൽ അവ്വൽ ഒന്നു മുതൽ വീടുകൾ കേന്ദ്രീകരിച്ചുള്ള മൊബൈൽ മൗലിദ് പാരായണം ദിവസേന നടന്നു വരുന്നുണ്ട്. റബീഉൽ അവ്വൽ അവസാനവാരം മദ്രസ-സഹ്റ പ്രീസ്കൂൾ കുട്ടികളുടെ കലാപരിപാടികൾ, SSF വിദ്യാർത്ഥികളുടെ കലാവിരുന്ന്, സമാപന മൗലിദ് സദസ്സ് എന്നിവയോടെ കാമ്പയിൻ സമാപിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.


