കുറ്റിയാട്ടൂർ പഴശ്ശി ഞാലിവട്ടം വയൽ സോപാനം കലാകായിക വേദി വായനശാല ഗ്രന്ഥാലയം സോപാനം ബാലസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്നു. ഓണാഘോഷം ടി കെ 6ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു
സോപാനം കാലാകായികവേദി വായനശാല പരിസരത്ത് നടന്ന പരിപാടിയിൽ വായനശാല പ്രസിഡണ്ട് പ്രസിഡണ്ട് ബൈജുസോപാനം അധ്യക്ഷത വഹിച്ചു സാംസ്കാരിക പ്രവർത്തകൻ അഭിലാഷ് കണ്ടക്കൈ സെക്രട്ടറി ഇ.സുഭാഷ് സെക്രട്ടറി കെ എം സുഷാന്ത് എന്നിവർ പ്രസംഗിച്ചു വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെരും വിവിധ മേഖലകളിലെ പ്രതിഭകളെയും ടികെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അനുമോദിച്ചു പഞ്ചഗുസ്തി മത്സരം പെനാൽറ്റി ഷൂട്ട് ക്യാരംസ് ടൂർണമെന്റ് തുടങ്ങിയവയും വിവിധ കലാസാംസ്കാരിക പരിപാടികളും നടന്നു വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ മയ്യിൽ പോലീസ് സ്റ്റേഷൻ എസ് ഐ പി.കെ സുരേഷ് ബാബു സമ്മാനദാനം നിർവഹിച്ചു.

