കേരള ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും..


കണ്ണൂർ :- കേരള ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് ആഗസ്റ്റ് 22 ശനിയാഴ്ച വൈകുന്നേരം വിവിധ കലാപരിപാടികൾ അരങ്ങേറും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കും. അർജുന നൃത്തം, കളരിപ്പയറ്റ്, ശിങ്കാരിമേളം, തുടങ്ങിയ വിളംബര ജാഥയിൽ അരങ്ങേറും.

വൈകുന്നേരം 5 മണി മുതൽ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ അൻവിക അനുമോദും സംഘവും അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്, ഡോ. വികാസ് ശിവാനന്ദന്റെ നേതൃത്വത്തിലുള്ള യോഗ ക്ലബ് അവതരിപ്പിക്കുന്ന യോഗ ഡാൻസ്, നജിമുദീൻ എം.പി നയിക്കുന്ന മിമിക്രി, കിങ്ങിണി വനിതാ വയോജന സംഘം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, സന്തോഷിന്റെ നേതൃത്വത്തിലുള്ള കരോക്കെ, താവം ഗ്രാമവേദിയുടെ നാടൻപാട്ട്, ഗിരീശന്റെ നേതൃത്വത്തിലുള്ള കരോക്കെ, ഡി.ഡി.എ.എം കണ്ണൂർ അവതരിപ്പിക്കുന്ന ഫയർ ഡാൻസ് എന്നിവ ഉണ്ടായിരിക്കും..



Previous Post Next Post