കോയാടൻ ചോയിക്കുനിമ്മൽ കുടുംബ കൂട്ടായ്‌മ ഓണാഘോഷവും അനുമോദനവും സംഘടിപ്പിച്ചു


മയ്യിൽ :- മുല്ലക്കൊടിയിലെ കോയാടൻ ചോയിക്കുനിമ്മൽ കുടുംബ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളുടെ ഓണാഘോഷവും വ്യത്യസ്ത തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നടത്തി. മുതിർന്ന വനിതാ കുടുംബാംഗങ്ങളായ കെ.സി ജാനകി, കെ.സി തങ്കമണി, കെ.സി കമലാക്ഷി, കെ.കെ പത്മിനി എന്നിവർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കെ.സി തങ്കമണി സ്മാരക എൻഡോവ് മെൻ്റ് വിതരണം ചെയ്തു.  വയനാട് ദുരന്തമേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തി സദ്സേവന പത്രം നേടിയ കെ.സി പ്രദീപനെ ആദരിച്ചു. ചെയർമാൻ കെ.സി ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.  

കെ.സി ഗോപിനാഥൻ നമ്പ്യാർ, എം.രവി, എം.വി നാരായണൻ, പി.കെ കുഞ്ഞിരാമൻ നമ്പ്യാർ, ഇ.പി ലക്ഷ്‌മി ടീച്ചർ, കെ.സി നാരായണൻ കുട്ടി, കെ.സി രാജൻ, കെ.സി ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. കെ.സി പ്രേമവല്ലി, കെ.സി സതി, കെ.സി ശ്രീനിവാസൻ, കെ.സി ദാക്ഷായണി, കെ.കെ പുഷ്പവല്ലി, കെ.സി രാമചന്ദ്രൻ, കെ.സി രാധാകൃഷ്ണൻ, കെ.സി ശശിധരൻ എന്നിവർ നേതൃത്വം നൽകി. കുടുംബാംഗങ്ങളുടെ കലാപരിപാടികളും കായിക മത്സരങ്ങളും നടത്തി.



Previous Post Next Post