കോറളായി ഗവണ്മെന്റ് എൽ.പി സ്കൂളിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു


മയ്യിൽ :- കോറളായി ഗവ. എൽ.പി സ്കൂളിൽ മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ അധ്യക്ഷത വഹിച്ചു.

മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി ശ്രീജ, വാർഡ് മെമ്പർ ജിനീഷ് ചാപ്പാടി, തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ രവീന്ദ്രൻ, തളിപ്പറമ്പ് സൗത്ത് ബി.പി.സി എം.ഉനൈസ് മാസ്റ്റർ, എസ്.എം.സി ചെയർമാൻ അസൈനാർ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് കെ.താജുദ്ദീൻ, പി.പി മമ്മു, ഗംഗാധരൻ, യു.പി മജീദ്,.എസ്.സ്മിത, കെ.പി ഷമീമ എന്നിവർ ആശംസകളർപ്പിച്ച്. സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ശ്രീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മെഹറുന്നിസ ആർ.പി നന്ദിയും പറഞ്ഞു.




Previous Post Next Post