പാമ്പുരുത്തി :- രാജ്യത്തിൻ്റെ 80 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാന പ്രകാരം പാമ്പുരുത്തി ശാഖ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ ദിനം (യൂണിറ്റി ഡേ) സംഘടിപ്പിച്ചു. ശാഖ യൂത്ത് ലീഗ് സെക്രട്ടറി വി.ടി മുസ്തഫയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.മമ്മു മാസ്റ്റർ പതാക ഉയർത്തി. വാർഡ് മെമ്പർ കെ.സി ഫാസില സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
യുത്ത് ലീഗ് പ്രസിഡണ്ട് കെ.സി മുഹമ്മദ് കുഞ്ഞി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.അബ്ദുൽ അസീസ്, മുസ്‌ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ സലാം, മുസ്‌ലിം ലീഗ് സെക്രട്ടറി സി.കെ റസാഖ്, STU സെക്രട്ടറി കെ.ആദം കുട്ടി, യുത്ത് ലീഗ് ജോയിൻ സെക്രട്ടറി ഹസീന.എം, STU ട്രഷറർ എം.മുഹമ്മദ്, അസ്‌ലം കെ.പി, റിയാസ് റബ്ബാനി തുടങ്ങിയവർ പങ്കെടുത്തു.
