സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു


നാറാത്ത് :- നാറാത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഫലാഹുസിബിയാൻ ദർസ് സ്റ്റുഡന്റ്സ് അസോസിയേഷനും ഫലാഹുസിബിയാൻ കേന്ദ്ര മദ്രസ SKSBV യും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷിച്ചു. നാറാത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ബി.മുസ്തഫ ഹാജി പതാക ഉയർത്തി. 

മഹല്ല് ഖത്തീബ് അബുൽ ഹസൻ അലി ശാദുലി അൽ-ഖാസിമി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ആരിഫ് ദാരിമി ചാലാട് സ്വാതന്ത്ര്യദിന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അബ്ദുൽ കരീം മൗലവി ചപ്പാരപ്പടവ്, സിദ്ധീഖ് അസ്അദി തടിക്കടവ്, ഇർഷാദ് ദാഈ ദാരിമി കൊയിലാണ്ടി, മിസ്ഹബ് അസ്അദി മയ്യിൽ എന്നിവർ സംസാരിച്ചു.

Previous Post Next Post