ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


തിരുവനന്തപുരം :- ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല. തൂഫാന്റെ ഭാഗമായി വീഴ്‌ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. 

എസ് എച്ച് മാരുടെ മാറ്റത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും രണ്ടുദിവസത്തിനകം തന്നെ എസ്ഐ മാർക്ക് ചുമതല നൽകുന്ന നടപടികൾ പൂർത്തിയാകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. കാലടി സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടി പ്രാകൃതമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Previous Post Next Post