അനുപമ സ്പോർട്സ് & ആർട്സ് ക്ലബ് കുറ്റ്യാട്ടൂർ ഉന്നതവിജയികളെ അനുമോദിച്ചു


കുറ്റാട്ടൂർ :- അനുപമ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ SSLC, പ്ലസ്ടു പരീക്ഷകളിലും മറ്റ് പരീക്ഷകളിലും വിജയം നേടിയവർക്കുള്ള അനുമോദനം നടന്നു. ടി.കെ ഗോവിന്ദൻ MLA ഉദ്ഘാടനം ചെയ്തു. 

ആനപ്പീടിക പാറപ്പുറം മുത്തപ്പൻ ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് രാധാകൃഷ്ണൻ പട്ടാന്നൂർ അധ്യക്ഷത വഹിച്ചു. 
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ വിശിഷ്ടാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി കെ പ്രദീപൻ, വി.സി ജയപ്രകാശൻ, ക്ലബ് സെക്രട്ടറി കെ.ഗംഗാധരൻ, കെ.രാജൻ, ടി.രാജൻ എന്നിവർ സംസാരിച്ചു.







Previous Post Next Post