മയ്യിൽ :- കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച സ്ഥലം കോൺഗ്രസ്സ് നേതാക്കൾ സന്ദർശിച്ചു. മയ്യിൽ പഞ്ചായത്തിലെ കോട്ടയാട് കല്ലേൻ മിനിമോളുടെ വീടിൻ്റെ മതിലാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ തകർന്നത്.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ.പി ശശിധരന്റെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡൻ്റ് സി.എച്ച് മൊയ്തിൻ കുട്ടി, മണ്ഡലം വൈസ് പ്രസിഡൻ്റ് നാസർ കോറളായി, ബ്ലോക്ക് കമ്മിറ്റി അംഗവും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തംഗവുമായ യൂസഫ് പാലക്കൽ, പ്രേമരാജൻ പുത്തലത്ത്. യു.പി ലക്ഷമണൻ, വാസു എന്നിവരും ഒപ്പമുണ്ടായിരുന്നു.

